Zygo-Ad

ആലച്ചേരി സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്ക്കൂളിൽ അഞ്ചാം ക്ലാസുകാരനോട് കൊടും ക്രൂരത.പ്രിൻസിപ്പലിനെതിരെ പരാതി.

കൂത്തുപറമ്പ്: ആലച്ചേരി അരയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്ക്കൂളിലാണ് അഞ്ചാം ക്ലാസുകാരനോടാണ് സ്ക്കൂൾ പ്രിൻസിപ്പൽ കൊടും ക്രൂരത കാട്ടിയത്. കണക്കിൽ മാർക്ക് കുറഞ്ഞു എന്ന കാരണം പറഞ്ഞാണ് ചെറുവാഞ്ചേരി സ്വദേശിയായ ഷിനോജിൻ്റെ മകനെതിരെ അതിക്രമം നടത്തിയത്. കൈയ്ക്കും, കാലിനും രക്തം കട്ടപിടിച്ച നിലയിലാണ്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രിൻസിപ്പൽ ഫാദർ ജൂഡി മൈക്കിളിനെതിരെ മാലൂർ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി.സ്ക്കൂളിൽ ഇതിനു മുൻപും സമാനമായ അതിക്രമങ്ങൾ നടന്നതായി മറ്റ് രക്ഷിതാക്കളും പറഞ്ഞതോടെയാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും, അതിക്രമം മന:പൂർവ്വമാണെന്നു പിതാവ് ഷിനോജ് ഓപ്പൺമലയാളം ന്യൂസിനോട് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ