കൂത്തുപറമ്പ് : കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി ഒരു സൈക്കിൾ സംഭാവനയായി നൽകി. ക്ലബ്ബ് പ്രസിഡണ്ട് സി. എം. പ്രേമന്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ വൈസ്മെൻ ഡിസ്ട്രിക്ട് 4 ഗവർണർ അഡ്വ. ജോസ് ആന്റണി സൈക്കിൾ സ്കൂൾ അധികൃതർക്ക് കൈമാറി.
ചടങ്ങിൽ ക്ലബ്ബ് ചാർട്ടർ പ്രസിഡന്റും മുൻ ഡിസ്ട്രിക്ട് ഗവർണരുമായ അഡ്വ. കെ. രാമദാസ്, സ്കൂൾ അസിസ്റ്റന്റ് ഇൻ ചാർജ് റെജി എം. കെ., മുൻ ഡിസ്ട്രിക്ട് ഗവർണർ സി വിശ്വനാഥൻ, മുൻ ക്ലബ്ബ് പ്രസിഡണ്ട് കെ.പി. സനിൽകുമാർ, വനിതാ വിഭാഗം പ്രസിഡണ്ട് ബേബി ലതാ മോഹൻ,മുൻ പ്രസിഡന്റ് വി. എം. തോമസ് എന്നിവർ ആശംസ പ്രസംഗം നടത്തി.