പാതിരിയാട്: ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗം പ്രധാനാധ്യാപിക എ.രജനി ഉദ്ഘാടനം ചെയ്തു. ഇ.പ്രവിത്ത് അധ്യക്ഷത വഹിച്ചു. എം.ബിന്നി, വി.കെ.അശോകൻ, കെ.പി.രാമചന്ദ്രൻ, എം. പ്രമോദ്, ഒ.കെ.സിന്ധു, എം.ലീന, കെ.ജീവ, അമൽ മോഹൻ എന്നിവർ പ്രസംഗിച്ചു.