Zygo-Ad

അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ഫെബ്രുവരി 6ന്

കൂത്തുപറമ്പ്:നഗരസഭാ നേതൃത്വത്തിൽ നിർമലഗിരിയിൽ ആരംഭിക്കുന്ന അർ ബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഫെബ്രുവരി ആറിന് പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ലക്ഷംവീട് കോളനിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡേകെയർ സെന്ററിലാണ് ആരോഗ്യ കേന്ദ്രം സജ്ജമാക്കിയി ട്ടുള്ളത്. 2011 ൽ ഉദ്ഘാടനം ചെയ് തെങ്കിലും മറ്റ് പ്രവർത്തനമൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെന്ററാക്കി മാറ്റിയത്. 25 ലക്ഷം രൂപ ചെലവിൽ അടിസ്ഥാന സൗകര്യം ഒരുക്കി. ഡോക്ടറും
നിർമലഗിരി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റ്റർ
നഴ്‌സും ഫാർമസിസ്റ്റും ഉൾപ്പെടെ യുണ്ടാകും. ഇതിനായി ഒപി കൗണ്ടർ, സ്റ്റോർറൂം, റിസപ്ഷൻ എന്നിവ ഒരുക്കി. രണ്ടാംഘട്ടമാ യി ലാബ് ഉൾപ്പെടെ സജ്ജീകരിക്കും. നിലവിൽ ചെറിയ അസുഖങ്ങൾക്ക് പോലും കൂത്തുപറമ്പ്
താലൂക്ക് ആശുപത്രിയിലെത്ത ണം. അർബൻ ഹെൽത്ത് ആൻ ഡ് വെൽനസ് സെൻ്റർ പ്രവർത്ത നമാരംഭിക്കുന്നതോടെ നിർമലഗിരിയിലെയും മാങ്ങാട്ടിടം പഞ്ചായത്തിലെയും ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും.

വളരെ പുതിയ വളരെ പഴയ