ടാർ ചെയ്ത് ഒരു ദിവസം പൂർത്തിയാവും മുന്നേ ടാർ ഇളകി പൊട്ടി പൊളിഞ്ഞ് ഉരുവച്ചാൽ-മണക്കായി റോഡ്. കയനി സ്കൂൾ പരിസരത്ത് കഴിഞ്ഞ ദിവസമാണ് ഈ റോഡിന്റെ കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിന്റെ ടാറിങ് ആരംഭിച്ചത്.
റോഡിന്റെ നിർമാണത്തിൽ തുടക്കം മുതലേ ആശാസ്ത്രീയതയും അഴിമതി ആരോപണവും പൊതുജനങ്ങൾ ഉന്നയിച്ചു വരുന്നുണ്ട്. റോഡിന്റെ ആശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ പ്രതികരിക്കാത്തത് പൊതുജനങ്ങൾക്ക് ഇടയിൽ വലിയ രീതിയിൽ അമർഷം സൃഷ്ടിക്കുന്നുണ്ട്.