Zygo-Ad

മുണ്ടയോട് എൽ.പി.സ്കൂൾ വാർഷികാഘോഷ സമാപന സമ്മേളനം 2-ന്.

മാവിലായി: വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്ന മുണ്ടയോട് എൽ.പി.സ്കൂളിന്റെ വാർഷികാഘോഷ സമാപന സമ്മേളനം മാർച്ച് രണ്ടിന് നടക്കും.
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും.പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സീനത്ത് എം.കെ. അദ്ധ്യക്ഷത വഹിക്കും.
മുണ്ടയോട് എൽ.പി.സ്കൂൾ എച്ച്.എം. മിനി ടീച്ചർ റിപ്പോർട്ട് അവതരിപ്പിക്കും.

മുണ്ടയോട് എൽ.പി.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എം. വിനോദൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.തുടർന്ന് ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം വിജേഷ് വെൺമണ്ടൽ നയിക്കുന്ന മിമിക്സ്& മ്യൂസിക് എന്റർടെയിമെന്റ് ഷോ നടക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങൾ നടക്കും.ശേഖരൻ. വി., പി.വി. രാജേഷ്, സുമിയത്ത്. എം. എന്നിവർ ആശംസ നേർന്ന് സാംസാരിക്കും.പി. കരുണാകരൻ സ്വാഗതവും. എസ് ആർ ജി കൺവീനർ ജ്യോതി. പി.സി. നന്ദിയും രേഖപ്പെടുത്തും.

വളരെ പുതിയ വളരെ പഴയ