ഇരിട്ടി: വനംവകുപ്പിന്റെ ഇരിട്ടി മാടത്തിൽ ഫോറസ്റ്റ് ചെക്പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചു. കണ്ണൂർ ഡിവൈ.എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പുലർച്ചെയാണ് പരിശോധന നടത്തിയത്.
3,300 രൂപ പിടിച്ചെടുത്തു. ചെക്പോസ്റ്റ് ചുമതലയുള്ള ഓഫീസറുടെ ബാഗിൽനിന്നാണ് പണം പിടിച്ചത്. വ്യാപകമായി കൈക്കൂലി ഇടപാടുകൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു റെയ്ഡ്.
#tag:
Kuthuparamba