കൂത്തുപറമ്പ്: സിപിഎം പ്രാദേശിക നേതാവുമായുള്ള പ്രശ്നത്തിൽ അടച്ചു പൂട്ടിയ പൂക്കോട് പെട്രൊൾ പമ്പിനു സമീപത്തെ മാവേലി ഫ്ളോർ മിൽ പോലീസ് നൽകിയ ഉറപ്പിൽ തുറന്നു.സിപിഎം പ്രാദേശിക നേതൃത്വം പ്രശ്നം പരിഹരിച്ച് തുറന്നാൽ മതി എന്നാവശ്യപ്പെട്ട സ്ഥാപനമാണ് ഇന്നു മുതൽ തുറന്നത്.കടയുടമ പികെ.രഘുനാഥും, സിപിഎം പ്രാദേശിക നേതാവായ രാജീവനും തമ്മിൽ കടയിൽ നിന്നു വാക്കു തർക്കത്തിലേർപ്പെടുകയും ഇരുവരും തമ്മിൽ തല്ലുകയുമായിരുന്നു.സംഭവത്തിൽ ഇരുവർക്കും പരിക്കേറ്റു.മൂക്കിന് സാരമായി പരിക്കേറ്റ രാജീവ് നൽകിയ പരാതിയിൽ കട ഉടമ രഘുനാഥിനെതിരെ കതിരൂർ പോലീസ് കേസുമെടുത്തു. രാജീവിൻ്റെ മർദ്ധനത്തിൽ പരിക്കേറ്റ രഘുനാഥ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.രഘു നാഥ് പരാതി നിലവിൽ നൽകില്ലെന്നും,സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നതുമാണ് നൽകുന്ന വിവരം. സ്ഥാപനത്തിൽ മുൻഭാഗത്തെ ഷീറ്റ് ഇട്ടതുമായി ബന്ധപ്പെട്ട് കോറോത്ത് രാജീവ് എന്നയാൾ പാട്യം പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.കട ഉടമ ഇത് സിപിഎം ലോക്കൽ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു.ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്.രഘുനാഥും സിപിഎം അനുഭാവിയാണ്.