മട്ടന്നൂർ: മട്ടന്നൂർ സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു. മേറ്റടി മംഗലത്ത് വയൽ മാമ്പപ്പറമ്പിലെ കെ. ശ്രീനിവാസൻ (47) ആണ് തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ ഇടിച്ച് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ശബരിമല വളണ്ടിയർ ഡ്യൂട്ടിക്ക് പോകാൻ റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു. പ്ലാറ്റ്ഫോം കഴിഞ്ഞ് മുന്നോട്ട് നടക്കുന്നതിനിടെ തലശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലാത്ത സൂപ്പർഫാസ്റ്റ് ട്രെയിൻ അതിവേഗം കടന്ന് പോകുന്നതിനിടെ ട്രെയിനിന്റെ അരിക് തട്ടി തെറിച്ചാണ് അപകടം. ഭാര്യ: ഷീബ (കുറ്റ്യാടി), രണ്ട് മക്കളുണ്ട്.
സഹോദരങ്ങൾ: ശ്രീകല (മംഗലത്ത് വയൽ), ശ്രീജിത്ത് (ബാബൂട്ടി- പൊറോറ). സംസ്കാരം ഇന്ന് കുറ്റ്യാടി കായക്കൊടിയിലെ വീട്ടുവളപ്പിൽ.