കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പേരാവൂർ ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് കാട്ടുമാടത്തിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി മുടക്കോഴി സ്വദേശി സതീശനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം പേരാവൂർ ടൗണിൽ കെട്ടിയ എസ്.ഡി.പി.ഐ.യുടെ കൊടി നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് റഫീഖിന് മർദ്ദനമേറ്റത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും