കൂത്തുപറമ്പ്:ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവ കമ്മിറ്റിയും മാതൃസമിതിയും ചേർന്ന് കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു. ആമ്പിലാട് വയലിൽ രണ്ട് ഏക്കറിലാണ് പച്ചക്കറി കൃഷി ഇറക്കിയത്. വിളവെടുപ്പ് മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ ശാന്തമ്മ അധ്യക്ഷയായി. എ സൗമ്യ, എൻ അജീഷ്ണ, കെ വിജേഷ്, ആർ സന്തോഷ് കുമാർ, ഒ രതീശൻ, കെ രാഘവൻ, സത്യൻ വെള്ളോത്ത് തുടങ്ങിയവർ സംസാരിച്ചു.