കൂത്തുപറമ്പ്: സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കൂത്തുപറമ്പ് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ലോക്കൽറാലി രണ്ട് മുതൽ നാലുവരെ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 500-ഓളം സ്കൗട്ടുകളും ഗൈഡുകളും അധ്യാപകരും റാലിയിൽ പങ്കെടുക്കും. കുട്ടികളുടെ മാനസികവും കായികവും സാഹസികവുമായ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള സെറിമോണിയൽ പരേഡ്, നോളജ് ഹണ്ടിങ്, നൃത്തദിശ, ഗാനദിശ തുടങ്ങിയ പരിപാടികൾ നടക്കും.
സ്കൂൾ പ്രഥമാധ്യാപകൻ പി.പി.വിനോദ്, ലോക്കൽ അസോസിയേഷൻ സെക്രട്ടറി സി.ജഗദീഷ്, സ്റ്റേറ്റ് ട്രെയിനർ കെ.എം.ചന്ദ്രൻ, സി.കെ.നിമിതദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.