പാട്യം:പാർപ്പിടത്തിനും അതിദ്രരിദ്രർക്കും – തൊഴിൽ സംരംഭത്തിനും പശ്ചാത്തലമേഖലെക്കും ഊന്നൽ നൽകി കൊണ്ട് പാട്യം ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്. 293899304 രൂപ വരവും 272571000 ചിലവും 21328304 മിച്ചവുമുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. പ്രദീപ്കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എൻ. വി. ഷിനിജ അധ്യക്ഷത വഹിച്ചു. സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർ മാൻമാരായ ടി സുജാത, മുഹമ്മദ് ഫായിസ് അരൂൾ, ശോഭ കോമത്ത്, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. ലൈഫ് ഭവനപദ്ധതിക്കും അതിദരിദ്ര കുടുംബങ്ങളുടെയും മറ്റ് ജനറൽ വിഭാഗത്തിൻ്റെയും വീട് വാസയോഗ്യമാക്കലിനും 1 കോടി 28 ലക്ഷം രൂപയും ,പശ്ചാത്തല മേഖലക്ക് 3 കോടി 35ലക്ഷം രൂപയും ,തൊഴിൽ സംരംഭത്തിന് 23 ലക്ഷം രൂപയും ,സാന്ത്വന പരിചരണ പദ്ധതിക്ക് 15 ലക്ഷം രൂപയും, അജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് 14 ലക്ഷം രൂപയും അനുവദിച്ചു