കിണവക്കൽ:സൗന്ദര്യ വൽക്കരണം പൂർത്തിയായ കിണവക്കൽ ടൗൺ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആവശ്യമായ സ്ഥലങ്ങളിൽ റോഡിൽ ഇരുവശത്തുമായി ഡ്രൈനേജ്, അതിനുമുകളിൽ നടപ്പാത ഒരുക്കുന്നതിനായി ടൈൽ പാകിയ കവറിങ് സ്ലാബുകൾ, കെർബ് വാൾ, ഇരുവശങ്ങളിലായി കൈവരിയും, വശങ്ങളിൽ കോൺക്രീറ്റും ചെയ്തിട്ടുണ്ട്. 43,68,955 രൂപ ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കെ പി മോഹനൻ എം എൽ എ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിപി അനിത, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത എന്നിവർ മുഖ്യാതിഥികളായി. കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് സി രാജീവൻ, എം ധർമജ, കെ ലിജിഷ, പി ജിഷ, ടി പി ഇബ്രാഹിം, ഷീല ചോരൻ, എം ദാസൻ, എൻ ബാലൻ, നെരോത്ത് രവീന്ദ്രൻ, പി ചന്ദ്രൻ, ഇ പ്രമോദ് എന്നിവർ സംസാരിച്ചു.