Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവൻ, ആത്മ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ ഗ്രാന്മയുടെ കരിമ്പിൻ ജ്യൂസ് കോർണർ തുറന്നു

കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവൻ, ആത്മ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ ഗ്രാന്മ കൃഷിക്കൂട്ടം കരിമ്പിൻ ജ്യൂസ് കോർണർ അയ്യപ്പൻതോട് പ്രവർത്തനമാരംഭിച്ചു. കൃഷി ഭവന്റെ സഹായത്തോടെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്ത കരിമ്പ് ഉപയോഗിച്ചാണ് ജ്യൂസ് സ്റ്റാൾ പ്രവർത്തിക്കുന്നത്. ആത്മ കണ്ണൂരിന്റെ ജനറൽ ഫണ്ടും പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ നിന്നുള്ള തുകയും ഉൾപ്പെടെ നാല് ലക്ഷം രൂപ ഉപയോഗിച്ച് 10 ഏക്കറിലാണ് കരിമ്പ് കൃഷി ഇറക്കിയത്. വിവിധ വാർഡുകളിൽ നിന്നുള്ള 60 കർഷകരാണ് കരിമ്പ് കൃഷി ചെയ്യുന്നത്. കർഷകരിൽ നിന്ന് കരിമ്പ് ശേഖരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ആത്മ കണ്ണൂർ പ്രൊജക്ട് ഡയറക്ടർ ഇ കെ അജിമോൾ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് കൃഷി ഡയറക്ടർ ഷീന വിനോദ് അധ്യക്ഷയായി. ആത്മ കണ്ണൂർ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ കെ സുരേ ന്ദ്രൻ സ്വിച്ച് ഓൺ നിർവഹിച്ചു. മാങ്ങാട്ടിടം കൃഷി ഓഫിസർ ആർ അനു പദ്ധതി വിശദീകരിച്ചു. ചിറ്റാരിപ്പറമ്പ് കൃഷി ഓഫീസർ എ സൗമ്യ ആദ്യ വിൽപ്പന നിർവഹി ച്ചു. പഞ്ചായത്ത് സെക്രട്ടറി എസ് അനിൽ, കെ വിജേഷ്, ആർ സന്തോഷ് കുമാർ, മഹേഷ്, നെയ്യൻ ശ്രീധരൻ, എൻ പി അജേഷ്, ഷംസീർ, സി പ്രസീന തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ