ഇരിട്ടി :ലെന്‍സ്‌ഫെഡ് മട്ടന്നൂര്‍ ഈസ്റ്റ് യൂണിറ്റ് ഇഫ്താര്‍ സംഗമം മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ബൈജു പയ്യമ്പള്ളി അധ്യക്ഷത വഹിച്ചു. പാലോട്ടുപള്ളി മസ്ജിദ് ഖത്തീബ് ആഷിക് ദാരിമി റമദാന്‍ സന്ദേശം നല്‍കി.
ഏരിയ പ്രസിഡണ്ട് ബിജു തോമസ്, സെക്രട്ടറി സീന ഹരിപ്രസാദ്, ട്രഷറര്‍ കെ.പി. ഫാരിസ്, സംസ്ഥാന സമിതി അംഗം പി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി വി. നിതിന്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ എം.പി. വിജേഷ് നന്ദിയും പറഞ്ഞു.