Zygo-Ad

എരുവട്ടി വയലിൽ ഞാറുനടീൽ ഉത്സവം

കതിരൂർ : കതിരൂർ സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ എരുവട്ടി വയലിൽ ഞാറു നടീൽ ഉത്സവം സംഘടിപ്പിച്ചു. കേരള സർക്കാരിൻ്റെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നുതന പദ്ധതിയിൽ ഉൾപ്പെടുത്തി 34 ഏക്കറിലാണ് നെൽകൃഷി. ബാങ്കിന്റെ സഹായത്താൽ ശീതകാല പച്ചക്കറി കൃഷിയിൽ നല്ല വിളവെടുപ്പ് നടത്തിയിരുന്നു. ബാങ്കിൻ്റെ കീഴിലെ സ്കൂളുകളിൽ ‘ഇത്തിരി വിത്ത് ഒത്തിരി നെല്ല് പദ്ധതിയുടെ ഭാഗമായി ക്ലാസുകളും സ്കൂൾ മുറ്റത്ത് നെല്ല് നടലും സംഘടിപ്പിച്ചു. എരുവട്ടി വയലിൽ ഞാറുനടീൽ ഉത്സവം സി കെ പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. റബ്കോ ചെയർമാൻ കാരായി രാജൻ, ടി സുധീർ, കെ പി സദു, കെ ബാലകൃഷ്ണൻ, എ വേണു, വിജയൻ കാരാ യി, കുറ്റ്യൻ രാജൻ, കെ സുരേഷ്, പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ