കതിരൂരില്‍ ആള്‍ താമസമുള്ള ഇരു നില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയിലുള്ള അടച്ചിട്ട മുറിയില്‍ തീപിടിച്ചു.. കതിരൂര്‍ ചോയ്യാടം ക്ലബ്ബിന് സമീപത്തെ കച്ചവടക്കാരന്‍ പി.രാജന്റെ എവര്‍ഗ്രീന്‍ വീട്ടിലാണ് ബുധനാഴച ഉച്ച 12-20 ഓടെ തീപിടുത്തമുണ്ടായത്.
മുകളിലെ മുറിയുടെ ജനാല വഴി ശക്തിയായി പുക പുറത്തുവന്നത് ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരാണ് വീട്ടിലുള്ളവരെ കാര്യം അറിയിച്ചത്. ഈ സമയത്തിനകം മുറിക്കകം മുഴുവന്‍ തീ കത്തി പടര്‍ന്നിരുന്നു.. വിവരം ലഭിച്ച് കതിരൂര്‍ പോലീസും തലശ്ശേരി നിന്ന് അഗ്‌നിശമന സേനയും സ്ഥലത്തെത്തി.- ആദ്യമെത്തിയ കതിരൂര്‍ പോലിസിന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. മുറിക്കുള്ളില്‍ നിന്നും വിഷപ്പുക പടര്‍ന്നതിനെ തുടര്‍ന്ന് പോലിസ് പിന്മാറി. പിറകെ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഓക്‌സിജന്‍ മാസ്‌കുകള്‍ ഉപയോഗിച്ചാണ് മുകളില്‍ കയറി വെളളം ചീറ്റി തീ അണച്ചത്.
അടച്ചിട്ട മുറിയില്‍ ഉണ്ടായ കട്ടില്‍, കിടക്ക എന്നിവയും മറ്റ് ഫര്‍ണിച്ചറുകളും പൂര്‍ണ്ണമായും സോഫാ സെറ്റ് ഭാഗികമായും കത്തിയിട്ടുണ്ട്. സീലിംഗ് ഫാന്‍ കത്തി ഉരുകിതാഴെ വീണ നിലയിലും അറ്റാച്ച്ഡ് ബാത്ത് റൂമിന്റെ ക്ലോസെറ്റടക്കം നാശോ മുഖമായ നിലയിലുമാണുണ്ടായത്. മുറിക്കകത്ത് നിരവധി ഒഴിഞ്ഞ കുപ്പികള്‍ സൂക്ഷിച്ചിരുന്നു. കൂടാതെ ഒട്ടേറെ സിഗരറ്റ് പാക്കറ്റുകളും വലിച്ചിട്ട സിഗരറ്റ് കുറ്റികളും കാണാമായിരുന്നു. വീട്ടുടമ രാജനും ഭാര്യയും മകനും മാത്രമാണിവിടെ താമസം.. രാജന്റെ മറ്റൊരു മകന്‍ പട്ടാളത്തിലാണ്.
തീപിടിക്കുന്ന അവസരത്തില്‍ ഭാര്യ മാത്രമേ വീട്ടിലുണ്ടായുള്ളൂ – മൊബൈല്‍ ചാര്‍ജറില്‍ നിന്നാണ് തീ പിടിച്ചിട്ടുണ്ടാവാമെന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ അതല്ല വലിച്ചിട്ട സിഗരറ്റ് കുറ്റികളില്‍ നിന്നോ, ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമോ ആവാമെന്നാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം