Zygo-Ad

ശങ്കരനല്ലൂർ രചന വായനശാല ആൻഡ് ഗ്രന്ഥാലയവും ഡിവൈഎഫ്ഐ രചന യൂനിറ്റും ചേർന്ന് ഉന്നത വിജയികളെ അനുമോദിച്ചു.

കൂത്തുപറമ്പ് : ശങ്കരനല്ലൂർ രചന വായനശാല ആൻഡ് ഗ്രന്ഥാലയവും ഡിവൈഎഫ്ഐ രചന യൂനിറ്റും ചേർന്ന് SSLC, +2, LSS വിജയികൾക്ക് അനുമോദനം നൽകി. പരിപാടി കോട്ടയം രാജാസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. വിനീതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ മാങ്ങാട്ടിടം പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി. പി. മനോജ് കുമാർ ആധ്യക്ഷ്യം വഹിച്ചു. ഡിവൈ എഫ് ഐ കുത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റി അംഗം എ. അനൂപ് ആശംസയർപ്പിച്ച് സംസാരിച്ചു. നേരത്തെ സി.ഗംഗാധരൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. വായനശാല സെക്രട്ടറി പി. സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ