കൂത്തുപറമ്പ് :വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ബാലസംഘം കൂത്തുപറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗം സുനിൽ കുന്നരു ഉദ്ഘാടനം ചെയ്തു. പി നയന അധ്യക്ഷയായി. ജില്ലാ കോ-ഓഡിനേറ്റർ വിഷ്ണു ജയൻ, ജില്ലാ സെക്രട്ടറി അനുവിന്ദ് ആയിത്തര, ജോ. സെക്രട്ടറി സാനന്ത്പുത്തലം എന്നിവർ സംസാരിച്ചു. കെ ദാമോദരൻ സ്വാഗതവും കെ പി മനോജ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ: പാർവണ പ്രഭീഷ് (പ്രസിഡൻ്റ), എം സൂര്യദേവ്, നന്ദന ദേവാനന്ദ് (വൈസ് പ്രസി ഡൻ്റ്). വി സിദ്ധാർഥ് (സെക്രട്ടറി), ജെ പി ആദിത്ത്, ആര്യനന്ദ (ജോ.സെക്രട്ടറി), ഇ വിജയൻ (കൺവീനർ), കെ കെ രവീന്ദ്രൻ, പി മൈഥിലി (ജോ. കൺവീനർ).