Zygo-Ad

കുട്ടികൾക്ക് ആനുപാതികമായി പാചകത്തൊഴിലാളികളെ നിയമിക്കണം :സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ


 കൂത്തുപറമ്പ്: 250 കുട്ടികൾക്ക്  ഒരു തൊഴിലാളി എന്ന നിലയിൽ ആനുപാതികമായി പാചകത്തൊഴിലാളികളെ നിയമിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) കൂത്തുപറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പി ബാലൻ സ്മാരകഹാളിൽ സിഐടിയു ഏരിയാസെക്രട്ടറി എം സുകുമാരൻ ഉദ്ഘാടനംചെയ്തു. പി രാമകൃഷ്ണൻ  ഒരുതൊഴിലാളി അധ്യക്ഷനായി. ഒ ബിന്ദു പ്രവർത്തനറിപ്പോർട്ടും സി രവീന്ദ്രൻ സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. കെ ലീല, പി ഹിമ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി രാമകൃഷ്ണൻ (പ്രസിഡൻ്റ്), ടി കെ രേഖ, കെ ലത (വൈസ് പ്രസിഡൻ്റ്), ഒ ബി ന്ദു (സെക്രട്ടറി), കെ ഗീത പി ഹിമ (ജോ. സെക്രട്ടറി )

വളരെ പുതിയ വളരെ പഴയ