Zygo-Ad

മട്ടന്നൂർ മണ്ഡലം ജനകീയ സദസ്സ് ഏഴിന്

 


മട്ടന്നൂർ:മട്ടന്നൂർ മണ്ഡലത്തിലെ പൊതുജന യാത്രാക്ലേശം പരിഹരിക്കാൻ പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിന് കെ കെ ശൈലജടീച്ചർ എം എൽ എ യുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 31 നടത്താനിരുന്ന ജനകീയ സദസ്സ് സെപ്റ്റംബർ ഏഴിലേക്ക് മാറ്റി.
സദസ്സ് ഏഴിന് രാവിലെ 10 മണിക്ക് മട്ടന്നൂർ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു.

ജനകീയ സദസ്സിലേക്ക് ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, ബസ് ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമുള്ള റൂട്ട് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ