Zygo-Ad

കൂത്തുപറമ്പ് നഗരസഭയെ മാലിന്യ മുക്ത നഗരസഭയാക്കാനുള്ള കർമ്മപദ്ധതികൾക്ക് തുടക്കമായി

 


കൂത്തുപറമ്പ്ന :മാലിന്യ മുക്ത നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് നഗരസഭയെ മാലിന്യ മുക്ത നഗരസഭയാക്കാനുള്ള കർമ്മപദ്ധതികൾക്ക് തുടക്കമായി.ജനകീയ പങ്കാളിത്തത്തോടെ വിവിധപരിപാടികൾ ആവിഷ്കരിച്ചാണ് പദ്ധതിനടപ്പിലാക്കുക. പദ്ധതിയുടെഭാഗമായി ജനകീയക്യാമ്പയിനും നഗരസഭതല കർമ്മസമിതി രൂപീകരണവും നടന്നു. സ്റ്റേഡിയംപവലിയനിൽ നടന്നപരിപാടി ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ സോമശേഖരൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ വി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ വി രാമകൃഷ്ണൻ, സെക്രട്ടറി കെ ആർ അജി, കെ വി രജീഷ്, കെ അജിത, എം വി ശ്രീജ,കെ കെ ഷമീർ, അബ്ദുൽ സത്താർ വിവിധരാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ