Zygo-Ad

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ ഇരിട്ടി വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു.


ഇരിട്ടി:ബാംഗ്ലൂരിലെ യെലഹങ്കയിൽ ഉണ്ടായ വാഹനാപകടത്തിൽ വിളക്കോട് സ്വദേശിയായ യുവാവ് മരിച്ചു.വിളക്കോട് ദേവപുരത്തെ കരിയിൽ എൻ വിനോദ് - എം റീജ ദമ്പതികളുടെ മകൻ അർജുൻ (20) ആണ് മരിച്ചത്. ബാംഗ്ലൂരിൽ വച്ച് ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അർജുൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.ബാംഗ്ലൂരിൽ നിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം വയനാട്ടിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം രാത്രിയോടെ സംസ്ക‌രിക്കും

വളരെ പുതിയ വളരെ പഴയ