Zygo-Ad

മട്ടന്നൂർ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കെ.എസ്.യു പാനലിൽ വിജയിച്ചവർക്ക് സ്വീകരണം നൽകി.

 


മട്ടന്നൂർ:ഈ കഴിഞ്ഞ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിൽ വിജയിച്ചവരെയും, മികച്ച പ്രകടനം കാഴ്ച വെച്ച കെ.എസ്.യു പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് യൂണിറ്റ് വിദ്യാർത്ഥികളെയും കെ.എസ്.യു ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. 

മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് 'ദ ബിഗിനിംഗ്' എന്ന പേരിൽ നടത്തിയ പരിപാടി കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.

 "ഏഴോളം പ്രധാന സീറ്റുകളിൽ വിജയം നേടി 2 വോട്ടിന് യൂണിയൻ നഷ്ടമായിപ്പോയ രീതിയിലുള്ള പ്രവർത്തനം വിജയത്തിനൊപ്പമാണെന്ന്" ചന്ദ്രൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി. 

ശേഷം മോട്ടിവേഷൻ സ്പീക്കർ ഷാഫി പുൽപ്പാറയുടെ നേതൃത്വത്തിൽ 'വിദ്യാർത്ഥിത്തവും നേതൃത്വവും' എന്ന വിഷയത്തിൽ ക്ലാസ്സ് നടന്നു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ്, ഹരികൃഷ്ണൻ പാളാട്, എ.കെ രാജേഷ്, എം പ്രേമരാജൻ, ജിതിൻ കൊളപ്പ, ആർ.കെ നവീൻ കുമാർ, ഹരികൃഷ്ണൻ പൊറോറ, സുഹൈൽ നെല്ലൂന്നി, അനന്യ കെ, അനാമിക ടി തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ