Zygo-Ad

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായിനടത്തിയ "Life 24" മൂന്ന് ദിവസത്തെ ക്യാമ്പ് സമാപിച്ചു.

 സമഗ്രശിക്ഷാകേരളം,യുനെസ്കോ,കേരള


പൊതുവിദ്യാഭ്യാസവകുപ്പ് സംയുക്താഭിമുഖ്യത്തിൽ കൂത്ത്പറമ്പ് BRC യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായിനടത്തിയ Life 24 മൂന്ന് ദിവസത്തെ ക്യാമ്പ് സമാപിച്ചു.

കൂത്ത്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഷെമീർ കെ സമാപന യോഗം ഉദ്ഘാടനം ചെയ്തു.കൂത്ത്പറമ്പ് ബിആർസി ട്രെയിനർ ഉഷ.എൻ.വി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷെറിൻ ഷഹാന,ദിജിഷ് കെ.എം,ഷീജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

രസക്കൂട്ട്, കൃഷിക്കൂട്ടം, ജലജീവിതം എന്ന മൂന്ന് ഘട്ടങ്ങളിലൂടെയാണ് ക്യാമ്പ് കടന്ന് പോയത്.ജീവിതത്തിൽ അത്യന്താപേഷിതമായ നൈപുണികളുടെ വികസനവും  തുടക്കവുമാണ് ക്യാമ്പിൻ്റെ ലക്ഷ്യം.പാചകവും,കൃഷിയും,പ്ലംബിഗിൻറെ അടിസ്ഥാന ധാരണയും,അഗ്രോപോണിക്ക് കൃഷിരീതിയും ക്യാമ്പിലൂടെ കുട്ടികൾ സ്വായത്തമാക്കി.

ക്യാമ്പ് ഉദ്ഘാടനം കൂത്ത്പറമ്പ് BRC ബി.പിസി എൻ സതീന്ദ്രൻ്റെ അധ്യക്ഷതയിൽ കൂത്ത്പറമ്പ് ഹയർസെക്കൻററി സ്കൂൾ ഹെഡ്മാസ്റ്റർ പി.വിനോദ് നിർവ്വഹിച്ചു.കുട്ടി കർഷക അവാർഡ് ജേതാവ് ഗോകുൽ സജിത്ത്,മൊകേരി കൃഷി ഓഫീസർ സുനിൽ കുമാറിൻറെയും സജീവസാനിധ്യവും ക്യാമ്പിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ