Zygo-Ad

ഇരിട്ടി വൈഎംസിഎ ഓഫീസ് തുറന്നു.


ഇരിട്ടി: ഇരിട്ടി വൈഎംസിഎക്ക് ആസ്ഥാനമായി. യൂണിറ്റ് സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇരിട്ടി തവക്കല്‍ കോംപ്ലക്‌സില്‍ ദേവമാതാ അക്കാദമിക് സമീപം വൈഎംസിഎ ഓഫീസ് തുറന്നത്. വെഞ്ചരിപ്പും ഉദ്ഘാടനവും നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ.ജോസഫ് കാവനാടിയില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ഷിന്റോ മുക്കനോലി അധ്യക്ഷത വഹിച്ചു. ദേശീയ പ്രൊജക്ട് മോണിറ്ററിംഗ് കമ്മിറ്റി അംഗം ജെസ്റ്റിന്‍ കൊട്ടുകാപ്പള്ളി, നോര്‍ത്ത് സോണ്‍ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ബേബി തോലാനി, ഇരിട്ടി സബ് റീജിയന്‍ വൈസ് ചെയര്‍മാന്‍ ഡോ.എം.ജെ. മാത്യു, ഇരിട്ടി യൂണിറ്റ് സെക്രട്ടറി തോമസ് കളരിക്കല്‍, ട്രഷറര്‍ വിപിന്‍ തോമസ്, വൈസ് ചെയര്‍മാന്‍ വി.പി. പോള്‍, ജോയിന്റ് സെക്രട്ടറി ജാക്‌സണ്‍ തോലാനി എന്നിവര്‍ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ