കൂത്തുപറമ്പ്: പിണറായിയുടെ പോലിസിന്റെയും ആർ.എസ്എസിന്റെയും കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നുവെന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായുള്ള കൂത്തുപറമ്പ് മണ്ഡലം വാഹനജാഥ 18, 19 തീയതികളിൽ നടക്കും.എസ്.ഡി.പി.ഐ. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് റിജാസ് തവരയിൽ നയിക്കുന്ന ജാഥ വെള്ളിയാഴ്ച രാവിലെ 9.30-ന് തങ്ങൾപ്പീടികയിൽ ജില്ലാ കമ്മിറ്റിയംഗം ഇബ്രാഹീം കൂത്തുപറമ്പ് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
പാനൂർ, പാറാട്, കല്ലിക്കണ്ടി, കടവത്തൂർ, മുക്കിൽപ്പീടിക, മേക്കുന്ന്, കരിയാട് എന്നിവിടങ്ങളിലെ പ്രചാരണത്തിനു ശേഷം വൈകീട്ട് അഞ്ചിന് പെരിങ്ങത്തൂർ ടൗണിൽ സമാപിക്കും. ശനിയാഴ്ച രാവിലെ 9.30-ന് മൊകേരി പഞ്ചായത്തിലെ മുത്താറിപ്പീടികയിൽ നിന്നാരംഭിക്കും.തുടർന്ന് പൂക്കോട്, കോട്ടയംപോയിൽ, ആറാം മൈൽ, കോട്ടയം അങ്ങാടി, ഓലായിക്കര, മൗവേരി, കിണവക്കൽ, പുറക്കളം എന്നിവടങ്ങളിലെ പ്രചാരണം നടത്തും. വൈകീട്ട് 4.30-ന് കൂത്തുപറമ്പ് ബോംബെ ഹോട്ടൽ പരിസരത്ത് നിന്നാരംഭിക്കുന്ന ബഹുജനറാലിയോടെ ജനജാഗ്രതയാത്ര മാറോളിഘട്ട് പരിസരത്ത് സമാപിക്കും. സമാപന പൊതുസമ്മേളനം എസ്.ഡി.പി.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീദരൻ പള്ളിക്കൽ ഉത്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ എസ്.ഡി.പി.ഐ. കുത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് പി.പി. സഹീർ, സെക്രട്ടറി കെ.വി. റഫീഖ്, ജോയ്ന്റ് സെക്രട്ടറി മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു.