Zygo-Ad

അശ്വനി കുമാർ വധക്കേസ്: വിചാരണ വിധി പറയുന്നത് 21 ലേക്ക് മാറ്റി.

 


ഇരിട്ടി: ആര്‍.എസ്.എസ് നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വനി കുമാര്‍ (27) വധക്കേസില്‍ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വിധി പറയുന്നത് 21ലേക്ക് മാറ്റി. 2005 മാര്‍ച്ച്‌ 10ന് കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്കുള്ള യാത്രാമധ്യേ ഇരിട്ടി പയഞ്ചേരി മുക്കില്‍ ബസ് തടഞ്ഞ് അശ്വനികുമാറിനെ ബസിനകത്ത് കയറി പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയെന്നതാണ് പ്രോസിക്യൂഷൻ കേസ്.

 ആധ്യാത്മിക പ്രഭാഷകനും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ആർ.എസ്.എസ് നേതാവുമാണ് കൊല്ലപ്പെട്ട അശ്വനി കുമാർ.  എൻ.ഡി.എഫ് പ്രവർത്തകരായ 14 പേരാണ് കേസിലെ പ്രതികള്‍. ഒന്നാംപ്രതി പുതിയ വീട്ടില്‍ അസീസ്, രണ്ടാം പ്രതി കുഞ്ഞറക്കല്‍ തെയ്യടവളപ്പില്‍ നൂഹുല്‍ അമീല്‍, മൂന്നാം പ്രതി എം.പി. മര്‍ഷൂക്ക് എന്നിവർ വെട്ടിക്കൊലപ്പെടുത്തിയെന്നും നാലുമുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ ബസിനെ ജീപ്പില്‍ പിന്തുടർന്ന് റോഡില്‍ ബോംബെറിയുകയും ആളുകളെ ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും 10 മുതല്‍ 12 വരെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും 13, 14 പ്രതികള്‍ ബോംബ് നിർമിക്കാനാവശ്യമായ സ്ഫോടക വസ്തുക്കള്‍ വാങ്ങിനല്‍കിയെന്നുമാണ് കേസ്.

വളരെ പുതിയ വളരെ പഴയ