Zygo-Ad

സി പി ഐ എം കൊളച്ചേരി ലോക്കൽ സമ്മേളനത്തിന് ഉജ്വല തുടക്കം.

 


കൊളച്ചേരി: 24- മത് പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന സി പി ഐ എം കൊളച്ചേരി ലോക്കൽ സമ്മേളനം തുടങ്ങി. രണ്ട് ദിവസങ്ങളായി നിണ്ടു നിൽക്കുന്ന ലോക്കൽ സമ്മേളനം സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും മുൻ എം എൽഎയുമായ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൻ്റെ തുടക്കം കുറിച്ചു കൊണ്ട് മുതിർന്ന പാർടി നേതാവ് സ. പി.പി കുഞ്ഞിരാമൻ പതാക ഉയർത്തി. എ കൃഷണൻ അധ്യക്ഷനായി സി രജുകുമാർ രക്തസാക്ഷി പ്രമേയവും എ.പി സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.എകൃഷ്ണൻ , എ.പി സുരേഷ്, കുഞ്ഞിരാമൻ പി പി കൊളച്ചേരി, എം. ഗൗരി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

കെ.രാമകൃഷ്ണൻ മാസ്റ്റർ കൺവീനറായി പ്രമേയ കമ്മിറ്റിയും ഇപി ജയരാജൻ കൺവീനറായി മിനുട്ട്സ് കമ്മിറ്റിയും , സി. രജുകുമാർ കൺവീനറുമായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.19 ന് വൈകുന്നേരം 5 മണിക്ക് ഭാവന ബാൻ്റ് ട്രൂപ്പിൻ്റെ അകമ്പടിയോയാ റെഡ് വളണ്ടിയർമാർച്ചും ബഹുജന പ്രകടനവും നടക്കും.തുടർന്ന് കമ്പിൽ ബസാറിൽ പൊതുസമ്മേളനം നടക്കും.

വളരെ പുതിയ വളരെ പഴയ