Zygo-Ad

വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി.

 


കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എല്‍ പി സ്കൂള്‍അധ്യാപകനായ വാണിമേല്‍ സ്വദേശി കുളപറമ്പത്തെ ശ്രീജിത്ത് ( 32 )നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പരേതരായ കുളപറമ്പത്ത് കുട്ടികൃഷ്ണൻ്റെ നമ്പ്യാരുടെയും ( റിട്ട: സേനാഗം) കോടിയുറ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മിസ്ട്രസ് ജാനുവിന്റെയും മകനാണ്. 

അധ്യാപക പരിശീലനം കഴിഞ്ഞ് ഈ അടുത്താണ് കണ്ണൂർ ജില്ലയില്‍ അധ്യാപകനായി ചേർന്നത്. ഡിസംബറില്‍ നിശ്ചയിക്കപ്പെട്ട വിവാഹത്തിന്നായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് മരണം. ഫൈനാർട്സ് മേഖലയില്‍ പരിശീലനം പൂർത്തിയാക്കിയ ശ്രീജിത്ത് നല്ല ചിത്രകാരനും ശില്‍പിയുമായിരുന്നു. 

സഹോദരി: ശ്രീജ

വളരെ പുതിയ വളരെ പഴയ