Zygo-Ad

അഞ്ചരക്കണ്ടി സബ് രജിസ്ട്രാഫീസ് മന്ത്രി കടന്നപള്ളി സന്ദർശിച്ചു

 


 അഞ്ചരക്കണ്ടി : മന്ത്രി രാമചന്ദ്രൻ കടന്നപള്ളി അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചു. പരിമിതികളിൽ വീർപ്പ്മുട്ടുന്ന രജിസ്ട്രാഫീസിന്റെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും ഓഫീസിലെ ഉദ്യോഗസ്ഥരോട് വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കുന്നതിനും വേണ്ടിയാണ് സന്ദർശനം നടത്തിയത്. തിങ്കൾ വൈകിട്ട് 5.20 ഓടെയാണ് മന്ത്രി ഓഫീസിൽ എത്തിയത്. 

ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ട്രാഫീസാണ് അഞ്ചരക്കണ്ടിയിലെ ഓഫീസ്. കാലപ്പഴക്കത്തിലും സ്ഥലപരിമിതിയിലും വീർപ്പ്മുട്ടുന്ന ഓഫീസ് സംരക്ഷിക്കണമെന്നാവശ്യം നിരവധി തവണ ഉയർന്നിരുന്നു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത, കെ കെ പ്രകാശൻ, പി കെ സുനീഷ്, ഇ എം ഭാർഗവൻ എന്നിവരും സന്ദർശനത്തിൽ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ