പാട്യം: പാട്യം ഗ്രാമ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കെ. പി. മോഹനൻ MLA പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി 42 03 പേരെയാണ് ഡിജിറ്റൽ ലോകത്തിലേക്ക് പഞ്ചായത്ത് നയിച്ചത്. ഗ്രന്ഥശാല, കുടുംബശ്രീ,മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ലക്ഷ്യം കൈവരിച്ചത്. പ്രസിഡൻ്റ് എൻ.വി ഷിനി ജ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.പി. പ്രദീപ് കുമാർ, ടി. സുജാത മുഹമ്മദ് ഫായിസ് അരൂൾ, ശോഭ കോമത്ത്, സുജിത്ത് കുമാർ പയ്യമ്പള്ളി എന്നിവർ സംസാരിച്ചു.