Zygo-Ad

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലിരിക്കെ മരണപ്പെട്ട സാഹിറിന് പിന്നാലെ സഹോദരന്‍ അന്‍വറും..


തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയായ ഹിദായത്ത് നഗറിൽ എം.അന്‍വറാണ് (44) മരിച്ചത്. 

അൻവറിന്റെ സഹോദരന്‍ ഹിദായത്ത് നഗർ റഷീദാസിലെ സാഹിർ (40) മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു.


                  സാഹിർ (40)                                            

കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ അൻവർ ചികിത്സയിലായിരുന്നു. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബ സമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. 

തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ് ഹാജിയുടെ മക്കളാണ് സാഹിറും അൻവറും. കഴിഞ്ഞ ദിവസം മരണപ്പെട്ട സാഹിറിന്റെ ഭാര്യ ഫരീത കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.

മറ്റു സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.



വളരെ പുതിയ വളരെ പഴയ