Zygo-Ad

എസ് ഡി പി ഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ജന ജാഗ്രത യാത്രക്ക് പ്രൗഡോജ്വല സമാപനം.

 


കൂത്തുപറമ്പ് :എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് റിജാസ് തവരയിൽ നയിക്കുന്ന ജന ജാഗ്രത യാത്ര കൂത്തുപറമ്പിൽ സമാപിച്ചു,കൂത്തുപറമ്പ് ബോംബെ ഹോട്ടൽ പരിസരത്ത് നിന്നും ആരംഭിച്ച ജന ജാഗ്രത റാലി ടൗൺ സ്ക്വയറിൽ സമാപിച്ചു തുടർന്ന് കൂത്തുപറമ്പ് മാറോളിഘട്ടിൽ വച്ച് ചേർന്ന ജന ജാഗ്രത സംഗമം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു,ഭരണകക്ഷി എംഎൽഎ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വസ്തുനിഷ്ഠമായി മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല എന്നും വിദ്വേഷ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ ഉണ്ടാക്കി വിഷയത്തെ വഴിതിരിച്ചുവിടാനും അതുവഴി അദ്ദേഹം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും തുളസീധരൻ പള്ളിക്കൽ കുറ്റപ്പെടുത്തി,എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് പി പി  സഹീർ പുറക്കളം അധ്യക്ഷത വഹിച്ച ജന ജാഗ്രത സംഗമത്തിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാകമ്മിറ്റി അംഗം കെ ഇബ്രാഹിം കൂത്തുപറമ്പ്, മണ്ഡലം സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയിൽ, ജോ:സെക്രട്ടറി മുഹമ്മദലി പുറക്കളം,ട്രഷറർ സിയാദ് കോട്ടയംപൊയിൽ മണ്ഡലം കമ്മിറ്റി അംഗമായ മുസവ്വിർ പാനൂർ ,പാനൂർ മുൻസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് താഹിർ ഹാജി കരിയാട്,സെക്രട്ടറി അസീസ് പെരിങ്ങത്തൂർ  വിമൺ ഇന്ത്യ മൂവ്മെന്റ് കൂത്തുപറമ്പ് മണ്ഡലം ട്രഷറർ ഫസീല സഹീർ,കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് നഫീസത്തുൽ മിസിരിയ എന്നിവർ സംസാരിച്ചു 


വളരെ പുതിയ വളരെ പഴയ