Zygo-Ad

കണ്ണവം ഹിദായ ഏഴ് മഹാന്മാരുടെ ആണ്ട് നേർച്ചയ്ക്ക് 26 ന് തുടക്കമാകും.

കണ്ണവം :ഹിദായ സംഘടിപ്പിക്കുന്ന ഏഴ് മഹാന്മാരുടെ ആണ്ട് നേർച്ചയും തബറുകിൻ്റെ അവിൽ വിതരണവും 26 ന് ശനിയാഴ്ച വൈകിട്ട് 4 ന്കൂത്ത്പറമ്പ് റൈഞ്ച്പ്രസിഡണ്ട് യൂസുഫ് സഖാഫി പെരിയാരത്തിൻ്റെ നേതൃത്വത്തിൽ ചരിത്ര പ്രസിദ്ധമായ വെളുമ്പത്ത് മഖാം സിയാറത്തോെടെ തുടക്കമാവും.7 മണിക്ക് ഇബ്രാഹിം ഹാജി കോളയാടിൻ്റെ അദ്ധ്യക്ഷതയിൽ സമസ്ത നീലഗിരി സെക്രട്ടറി ശൗക്കത്ത്  ബാഖവി ഉദ്ഘാടനം ചെയ്യും. സിറാജുദ്ധിൻ സുഹരി മുഖ്യ പ്രഭാഷണം നടത്തും. 

സാദിഖ് അദനി,കാമിൽ സഖാഫി,ഇബ്രാഹിം മാസ്റ്റർ കണ്ണവം ,എൻ മുഹമ്മദ്,സിറാജ് ഫാളിലി, കബീർ ഇടുമ്പ,മജീദ് നാലാങ്കേരി,എം പി അബൂബകർഹാജി,അബ്ബാസ് ഹാജി ,ഹാരിസ് പി സി,തുടങ്ങിയവർ പ്രസംഗിക്കും.സയ്യിദ് അലി മശ്ഹൂർ പടന്നക്കടവ്സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും,ഹിജ്റ മാസം റബീഉൽ ആഖിറിലാണ് മഹാന്മാർ വഫാത്തായത്.ശൈഖ് ജീലാനി , മുഹമ്മദ് മുസ്ലിയാർ കണ്ണവം ,താജുൽ ഉലമ ഉള്ളാൾ തങ്ങൾ,റ ഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹ് മദ് മുസ്ലിയാർ,ശംസുൽ ഉലമ  ഇ കെ അബൂബകർ മുസ്ലിയാർ,എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, പഴശ്ശി അബൂബകർ മുസ്ലിയാർ എന്നിവരാണ് മഹാന്മാർ.കിൻ്റൽ കണക്കിന് തബറുകിൻ്റെ അവിൽ വിതരണത്തോടെ പരിപടി സമാപിക്കും,നേർച്ചയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി.ഹിദായ നേതൃത്വങ്ങളായ സയ്യിദ്സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം തങ്ങൾ ശൗക്കത്തലി ബാഖവി നീലഗിരി,ഇബ്രാഹിം ഹാജി കോളയാട്,ഇബ്രാഹിം മാസ്റ്റർ കണ്ണവം,സാദിഖ് അദനി, കാമിൽ സഖാഫി,ഉമർ ഹാജി ചിറ്റാരിപ്പറമ്പ്,എൻ മുഹമ്മദ്,കബീർ ഇടുമ്പ, ഹാരിസ് പി.സി,റഫീക്ക് ബി കെ,എം പി അബൂബകർ ഹാജി,അബ്ബാസ് ഹാജി,സലാം ടി.കെ,തുടങ്ങിയവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ