മട്ടന്നൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴിൽ പദ്ധതിക്കായി പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പത്ത് ലക്ഷം വരെയും സബ്സിഡി 25 ശതമാനവുമാണ്. പ്രായപരിധി 21നും 45നും മധ്യേ. നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷ ഫോറം മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. പദ്ധതികളെ കുറിച്ച് അറിയാൻ 0490 2474700 എന്ന നമ്പറിൽ ബന്ധപ്പെടാം.