Zygo-Ad

കൂത്തുപറമ്പ് സർക്കിൾ പരിധിയിലുളള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ,പ്രബന്ധ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.


കൂത്തുപറമ്പ്: 71 -ാം മത് അഖിലേന്ത്യ സഹകരണ വാരാഘോഷം 2024 ൻ്റെ ഭാഗമായി കൂത്തുപറമ്പ് സർക്കിൾ പരിധിയിലുളള സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രസംഗ,പ്രബന്ധ രചനാ മത്സരങ്ങൾ 15.10.2024 ചൊവ്വാഴ്‌ച രാവിലെ 10 മണി മുതൽ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ സ്‌കൂൾ/ കോളേജ് മേധാവി സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 15.10.2024 ന് 10 മണിക്കകം കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായി എത്തിച്ചേരേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി പേര് രജിസ്ററർ ചെയ്യാവുന്നതാണ്.മൊബൈൽ നമ്പർ : 7025002453, 9747195408

വളരെ പുതിയ വളരെ പഴയ