തില്ലങ്കേരി : തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പൂച്ചയുടെ അസാധാരണമായ ബഹളം കേട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ പാമ്പ് ചുരുണ്ടുകൂടിയിരിക്കുന്നത് കണ്ടത്.
തുടർന്ന് വനം വകുപ്പ് താൽക്കാലിക വാച്ചർ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു.
