Zygo-Ad

സാമൂഹ്യവിരുദ്ധർ സിസിടിവി കാമറ തകർത്തു

 


കൂത്തുപറമ്പ് :തൊടീക്കളം ശിവ ക്ഷേത്രത്തിന് സമീപം കണ്ണവം പൊലീസ് സ്ഥാപിച്ച സിസിടിവി കാമറ സാമൂഹ്യവിരുദ്ധർ തകർത്തു. വ്യാഴം അർധരാത്രിയോടെയാ ണ് കാമറ തകർത്തത്. നാട്ടുകാർ രാവിലെ കണ്ണവം പൊലീ സിൽ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം എൻ ഇ ബലറാം സ്മാരകത്തിന്റെ കൈവരികൾ തകർ ക്കുകയും സമീപത്ത് സിപിഐ എം സ്ഥാപിച്ച ബാനറുകളും

കൊടികളും നശിപ്പിക്കുകയും ചെയ്തിരുന്നു.


കണ്ണവം പൊലീസ്, ഡോഗ്സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കണ്ണവം എസ്ഐ സുനിൽകു മാർ, ബോംബ് സ്ക്വാഡ് എസ്ഐ സി അശോകൻ, എസ്ഐ സി പി ബിനീഷ്, സി പിഒമാരായ കെ ജി ജിൻരാജ്, വി ശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ