Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷയും ഗൃഹസുരക്ഷയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു

 


പാതിരിയാട്:  കോട്ടയം രാജാസ് ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ  പ്രഥമ ശുശ്രൂഷയും ഗൃഹസുരക്ഷയും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എസ് പി സി കണ്ണൂർ സിറ്റി എ ഡി എൻ ഒ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് ഫയർ ആൻ്റ് റെസ്ക്യൂ ഗ്രേഡ് എ എസ് ടി ഒ ആയ ജിബി ഫിലിപ്പ്, ഫയർ ആൻ്റ് റെസ്ക്യു ഡ്രൈവർ ബിബിൻ ജോസഫ് എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വിനീതൻ.


പിണറായി പോലീസ് സ്റ്റേഷൻ ഡ്രിൽ ഇൻസ്ട്രക്റ്റർ വി.ജിതിൻ, പി.ടി.അസർ റഹ്മാൻ, എം. ബിന്നി, ഇ.പ്രവിത്ത്, കെ. സിത്താര എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ