Zygo-Ad

ഗാന്ധി ജയന്തി വാരാചരണം എസ്പിസി യൂണിറ്റ് പ്രഭാഷണ പരിപാടി നടത്തി.

 


കൂത്തുപറമ്പ്:ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റ് -ഗാന്ധിജിയുടെ ജീവിതവും ആദർശവും – എന്ന വിഷയത്തിൽ പ്രഭാഷണപരിപാടി നടത്തി.റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി.ഇ.കുഞ്ഞനന്തൻ പ്രഭാഷണം നടത്തി .എസ് പി സി സീനിയർ ജൂനിയർ കേഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ വിദ്യാർഥികളുമായി കുഞ്ഞനന്തൻ മാസ്റ്റർ ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സംവദിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ കെ കേഡറ്റുകൾക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.  പ്രവർത്തനങ്ങൾക്ക് എസ്പിസി അദ്ധ്യാപകൻ ( CPO) പിപ്രകാശൻ മാസ്റ്റർ നേതൃത്വം നൽകി.ചടങ്ങിന് സീനിയർ , ജൂനിയർ കേഡറ്റുകളായ വാമിക സ്വാഗതവും മുഹമ്മദ് ഷെസിൽ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ