Zygo-Ad

ഇടിമിന്നലിൽ മൂന്നു വീടുകൾക്ക് കനത്ത നാശം.

 


കൊളച്ചേരി: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലിൽ മൂന്നു വീടുകൾക്ക് കനത്ത നാശം. കൊളച്ചേരി കാവുംചാൽ മൂത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഒ.രമേശൻ, ചെങ്ങൂന്നി ഒതയോത്ത് വീട്ടിൽ അനിത, കൊല്ലറേത്ത് നാരായണൻ എന്നിവരുടെ വീടുകൾക്കാമ് നാശമുണ്ടായത്. അടുത്തടുത്തായുള്ള മൂന്നു വീടുകളാണിത്. രമേശന്റെ വീടിന്റെ കോൺക്രീറ്റ് സ്ലാബിന് വിള്ളൽ വീണ നിലയിലാണ്. എല്ലാ വീടുകളിലെയും വയറിങ്ങുകൾ കത്തി നശിക്കുകയും വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും ചെയ്തു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻര് കെ.പി. അബ്‌ദുൾ മജീദ്, വൈസ് പ്രസിഡന്റ് എം. സജ്‌മ, എൽ.നിസാർ, വില്ലേജ് ഓഫീസ് അധികൃതർ എന്നിവരെത്തി നാശനാശനഷ്ടങ്ങൾ വിലയിരുത്തി.

വളരെ പുതിയ വളരെ പഴയ