Zygo-Ad

വിമാനത്താവളത്തിൽ നിന്ന് മോഷ്‌ടിച്ച സ്കൂട്ടർ കണ്ടെത്തി

 മട്ടന്നൂർ :കണ്ണൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ നിന്ന് മോഷണംപോയ സ്‌കൂട്ടർ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ് സ്കൂട്ടറുമായി കടന്നതെന്നാണ് വിമാനത്താവള പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മൂന്നുപെരിയയിലെ ഒരു വീട്ടിൽനിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്.

വിമാനത്താവളം പോസ്റ്റോഫീസിലെ ജീവനക്കാരി കാരപേരാവൂരിലെ പി നൈഷയുടെ സ്കൂട്ടറാണ് തിങ്കളാഴ്ച ഉച്ചയോടെ മോഷണം പോയത്. സ്കൂട്ടറുമാ യി പോകുന്നയാളുടെ സിസി ടി വി ദൃശ്യം ലഭിച്ചിരുന്നു. മറ്റൊരാളു ടെ ബൈക്കിൽ വിദ്യാർഥി വിമാനത്താവളത്തിലേക്ക് വരുന്ന ദൃശ്യവും ലഭിച്ചിരുന്നു. ഇവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ കണ്ടെത്തിയത്. പരാതി അനുസരിച്ച് കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ