കണ്ണൂർ:അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെളള പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂര്‍ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള ചേലോറ സോണിലും അടുത്ത രണ്ടാഴ്ച കാലയളവില്‍ കുടിവെളള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജല ജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഭാഗമായി പഴശ്ശി അണക്കെട്ടിലുളള ജല നിരപ്പ് താഴ്ത്തി നിര്‍ത്തേണ്ടി വന്ന സാഹചര്യമുള്ളതിനാല്‍ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങില്‍ കുറവ് വരുന്നതിനാലാണ് നിയന്ത്രണം. ഫോണ്‍: 0497 2828586