നിടുംപൊയിൽ: നിടുംപൊയിൽ-തിരോവോണപ്പുറം -പേരാവൂർ റോഡിൽ തിരുവോണപ്പുറത്ത് ഇന്നലെ കണ്ണൂർ എൻഫോസ്‌മെന്റ് ആർ ടി ഒ യുടെ ഇരിട്ടി സ്‌ക്വാഡ് പരിശോധന നടത്തി. അപകടകരമായ വളവിൽ റോഡരികിലെ കുഴി (ഓവുചാൽ ) കാടു മൂടി പിടിച്ചു റോഡ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കാത്ത രീതിയിൽ കിടക്കുകയായിരുന്നു.
ഒരു ജെസിബിയുടെ സഹായത്തോടെ റോഡ് അരികിലെ കാട് നീക്കം ചെയ്യുകയും, പൊതു ജനങ്ങൾക്കും, ഡ്രൈവർമാർക്കും കാണാവുന്ന രീതിയിൽ വൃത്തിയാക്കി താത്കാലികമായി കോഷനറി റിഫ്ലക്ടർ ടാപ്പ് ഫിക്സ് ചെയ്തു.
ശാശ്വതമായ പരിഹാരത്തിനു അടുത്ത ഡി ആർ എസ് എ മീറ്റിംഗിൽ അജണ്ടയായി ഉൾപ്പെടുത്തി വേണ്ട നടപടി എടുക്കുവാനും ശുപാർശ ചെയ്യുന്നു. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ശ്രീ സാജു. ബി -യുടെ നിർദ്ദേശ പ്രകാരം ഇരിട്ടി സ്‌ക്വാഡ് എം വി ഐ ശ്രീ പ്രദീപ് കുമാർ സി എ, എ എം വി ഐ മാരായ ശ്രീ പ്രേനാഥ് പി, ശ്രീ സുമോദ് മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്ഥലം പരിശോധന നടത്തി താത്കാലിക നടപടി എടുത്തത്.