കൂത്തുപറമ്പ്:മിന്നൽ പണിമുടക്കുമായി കൂത്തുപറമ്പ - കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ. വിദ്യാർത്ഥികൾ ബസിൽ യാത്ര ചെയ്യുന്നത് സംബന്ധിച്ചുള്ള വാക്കു തർക്കമാണ് മിന്നൽ പണിമുടക്കിന് കാരണമായത്. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി യാത്രക്കാരും വിദ്യാർത്ഥികളും വലഞ്ഞു.
ഇന്ന് രാവിലെ 9 മണിയോടെയാണ് കൂത്തുപറമ്പ് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സിൽ വിദ്യാർഥികളെ കയറ്റാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഹോം ഗാർഡ് കണ്ണൂർ ഭാഗത്തേക്ക് പോകാനിരിക്കുന്ന മറ്റു ബസ്സുകളിലേക്ക് വിദ്യാർഥികളെ കയറ്റിയതോടെ സ്വകാര്യ ബസ്സുകാരും ഹോം ഗാർഡും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കി നിലവിൽ വിദ്യാർത്ഥികളെ എടുക്കാറുള്ളതാണെന്നും എന്നാൽ ഹോം ഗാർഡ് ആദ്യമേ തന്നെ ബസ്സിൽ വിദ്യാർഥികളെ കയറ്റി ഇരുത്തിയതാണ് വാക്ക് തർക്കത്തിന് ഇടയാക്കിയതെന്നും മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു. സംഭവസ്ഥലം കൂത്തുപറമ്പ് പോലീസ് സന്ദർശിച്ചു
മിന്നൽ പണിമുടക്ക് കാരണം നിരവധി യാത്രക്കാർ ആണ് ദുരിതത്തിൽ ആയത്. സംഭവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സിഐ ഹരിക്കുട്ടൻ സ്വകാര്യ ബസ് ജീവനക്കാരുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കും