Zygo-Ad

തളിപ്പറമ്പില്‍ ബസില്‍ വച്ച്‌ ലോട്ടറി തൊഴിലാളിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം

 


തളിപ്പറമ്പ്: ബസില്‍ വച്ച്‌ ലോട്ടറി തൊഴിലാളിയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമം. മൂർച്ചയുള്ള ആയുധം കൊണ്ട് ഇടത് കൈ മുറിഞ്ഞ് പരിക്കേറ്റ തളിപ്പറമ്പിലെ ടൈലറും ലോട്ടറി തൊഴിലാളിയുമായ മുള്ളൂല്‍ സ്വദേശി യു.വി.ഭരതൻ (64) തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തളിപ്പറമ്പ് ആലക്കോട് ബസില്‍ കഴിഞ്ഞദിവസം രാവിലെ 6.20നും 6.35നും ഇടയിലാണ് സംഭവം. 

ചിറവക്കില്‍ നിന്നും ബസില്‍ കയറിയ ഭരതന്‍റെ കൈയിയുണ്ടായിരുന്ന ബാഗ് കീറി പണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് മോഷ്ടാവ് ഉപയോഗിച്ച മൂർച്ചയുള്ള ബ്ലേഡ് പോലെയുള്ള ആയുധം കൊണ്ട് ഭരതന്‍റെ കൈ മുറിഞ്ഞത്. 

രക്തം കണ്ട് എന്ത് സംഭവിച്ചു എന്നറിയാതെ അന്താളിച്ചു പോയ ഭരതൻ ഉടൻ ബസില്‍ നിന്ന് ഇറങ്ങുകയും ചികിത്സ തേടുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വളരെ പുതിയ വളരെ പഴയ