മട്ടന്നൂർ: സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിനെ തുടർന്നുള്ള മത്സരപ്പാച്ചില്‍ അപകടത്തില്‍ കലാശിച്ചു.
കൂത്തുപറമ്പ്-വേങ്ങാട്-അഞ്ചരക്കണ്ടി-കണ്ണൂർ റൂട്ടില്‍ ഓടുന്ന നന്ദനം, പ്രിയങ്ക എന്നീ ബസുകളിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മത്സപ്പാച്ചില് നടത്തുന്നതിനിടെയാണ് അപകടം. ഇന്നലെ രാവിലെ കീഴല്ലൂർ ടൗണിലായിരുന്നു അപകടം.
നന്ദനം ബസ് സ്റ്റോപ്പില്‍ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടെ പ്രിയങ്ക ബസ് മറികടക്കാനുള്ള ശ്രമത്തിനിടെ നന്ദനം ബസിന്റെ മുൻ ഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. ബസുകള്‍ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു.