Zygo-Ad

കെ. ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം അനുസ്മരണ റാലിയും പൊതുസമ്മേളനവും :, കൂത്തുപറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു


കൂത്തുപറമ്പ് : കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് കൂത്തുപറമ്പിൽ നടക്കുന്ന അനുസ്മരണ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. മാക്കൂൽ പീടികയിൽ ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി മന്ദിരത്തിൽ നടന്ന സംഘാടക സമിതി യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. രത്നാകരൻ ഉദ്ഘാടനം ചെയ്തു. ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി കെ സുരേഷ് അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, ജില്ല വൈസ് പ്രസിഡണ്ട്മാരായ കെ. കെ ധനഞ്ജയൻ, സി. പി സംഗീത, പാനൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാൽ , യുവമോർച്ച സംസ്ഥാന സമിതി അംഗം മനോജ് പൊയിലൂർ എന്നിവർ പ്രസംഗിച്ചു.

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണ കൂത്തുപറമ്പ് മണ്ഡലം സംഘാടക സമിതി ഭാരവാഹികളായി അഡ്വ: എം കെ രഞ്ജിത്ത് (ചെയർമാൻ), സി കെ സുരേഷ് ബാബു ,അഡ്വ. ഷിജിലാൽ ( വൈസ് ചെയർമാൻമാർ), മനോജ് പൊയിലൂർ ജനറൽ കൺവീനറായി 250 അംഗ സംഘാടകസമിതി രൂപീകരിച്ചു.സബ് കമ്മിറ്റി ഭാരവാഹികളായി ടി കെ സജീവൻ (സാമ്പത്തികം), പി ലിജീഷ് (പ്രചരണം ) എന്നിവരെയും തിരഞ്ഞെടുത്തു.

യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പി ലിജീഷ് സ്വാഗതവും ബിജെപി കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. സജീവൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ